സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും.

ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും. നമ്മുടെ കുട്ടികളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള അവസരമായ കായികമേളയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എ ആന്റണി രാജു അദ്ധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ചിത്ര സ്വാഗതം പറഞ്ഞു. എം. വിൻസന്റ് എം.എൽ.എയും മേയർ ആര്യ രാജേന്ദ്രനും ആശംസകൾ അർപ്പിച്ചു. ഡയറക്ടർ എൻഎസ്‌കെ ഉമേഷ് സ്വാഗത സംഘത്തിന്റെ കരട് അവതരിപ്പിച്ചു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ധ്യാപക പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47കാരന്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Next Story

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

Latest from Main News

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും