തിരുവമ്പാടി ഗവ. ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവമ്പാടി ഗവ. ഐടിഐയില്‍ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് യുവതയെ പ്രാപ്തരാക്കാന്‍ സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. തിരുവമ്പാടി ഐടിഐയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതുതലമുറ കോഴ്സുകള്‍ കൊണ്ടുവരും. ഇതിന് സാങ്കേതിക പ്രയാസം നേരിട്ടാല്‍ ജില്ലയിലെ മറ്റ് ഐടിഐകളിലെ കോഴ്‌സുകള്‍ തിരുവമ്പാടിയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

6.75 കോടി രൂപ ചെലവിട്ടാണ് തിരുവമ്പാടി ഗവ. ഐടിഐയുടെ പുതിയ കെട്ടിടം നിര്‍മിച്ചത്. 2,106 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ക്ലാസ് മുറികള്‍, വര്‍ക്‌ഷോപ്പ്, ഓഫീസ് റൂമുകള്‍, ടോയ്‌ലറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, ലിഫ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്‍, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കല്‍, വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍, ട്രെയിനിങ് ഡയറക്ടറേറ്റ് അഡീ. ഡയറക്ടര്‍ പി വാസുദേവന്‍, കോളേജ് പ്രിന്‍സിപ്പല്‍ എ ജെ ഹരിശങ്കര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക നിയമനം

Next Story

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് എം ഇ ആര്‍ സി ഉദ്ഘാടനം ചെയ്തു

Latest from Local News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര അന്തരിച്ചു

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര

രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

എൻ.എച്ച് എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിലധികമായി NHAI ക്കും സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി