ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി സീറ്റര്‍, എസി സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി ക്രമീകരിച്ചത്. സെപ്തംബര്‍ ഒന്നുമുതല്‍ 15 വരെയാണ് അധിക സര്‍വീസുകള്‍. ഒന്നാംഘട്ടത്തില്‍ 29 മുതല്‍ സെപ്തംബര്‍ 15 വരെ 44 സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക്

വൈകിട്ട് 4.30: കൊട്ടാരക്കരയില്‍നിന്ന് എസി സ്ലീപ്പര്‍ (പാലക്കാട് വഴി), 5.40: തിരുവനന്തപുരത്തു നിന്ന് എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി), 5.30: ആലപ്പുഴയില്‍ നിന്ന് സൂപ്പര്‍ ഡീലക്സ് (പാലക്കാട് വഴി), 6.4: കോട്ടയത്തു നിന്ന് സൂപ്പര്‍ എക്സ്പ്രസ് (പാലക്കാട് വഴി), 6.45, 7.00: എറണാകുളത്തു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി), 9.15, 9.30: തൃശൂരില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി), 8.45, 9, 9.50, 10.10: കോഴിക്കോട്ടു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (കുട്ട വഴി), 8.00: മലപ്പുറത്തു നിന്ന് ബംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് (കുട്ടവഴി).

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍

വൈകിട്ട് 5.30 മുതല്‍ രാത്രി 10.50 വരെയാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍. വൈകട്ട് 5.30ന് കോയമ്പത്തൂര്‍ വഴി കൊട്ടാരക്കരയിലേക്ക് എസി സ്ലീപ്പര്‍ ബസ്. 6.15ന് തിരുവനന്തപുരം എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളില്‍ കോഴിക്കോട്ടേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട് 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം.

മൈസൂരുവില്‍നിന്ന് പാലായിലേക്ക് രാത്രി 7.30ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുറപ്പെടും. ആറിന് തൃശൂരിലേക്കും രാത്രി 8, 10 സമയങ്ങളില്‍ കണ്ണൂരിലേക്കും സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 9.15നും 10.40നും ബംഗളൂരുവില്‍നിന്നും രാത്രി പത്തിന് മൈസൂരില്‍നിന്നും കണ്ണൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 7.20നാണ് ബംഗളൂരു- ആലപ്പുഴ സൂപ്പര്‍ ഡീലക്സ്. 6.30ന് ചെന്നൈ-എറണാകുളം എസി സീറ്റര്‍ (കോയമ്പത്തൂര്‍ വഴി).

മൈസൂരുവിലേക്ക്

9.50, 10, 10.10, 12.00: സമയങ്ങളില്‍ കണ്ണൂരില്‍നിന്ന് മൈസൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് (മട്ടന്നൂര്‍ വഴി), 5.30: പാലായില്‍ നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ (ബത്തേരി വഴി)

ചെന്നൈയിലേക്ക്

6.30: എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് എസി സീറ്റര്‍

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Next Story

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. കഥാപാത്രങ്ങളുടെ ആലേഖനം

Latest from Main News

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്