കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി ബ്ലോക്ക് മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ (എം.ഇ.ആര്‍.സി) ഉദ്ഘാടനം ഉള്ളിയേരിയില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ നിര്‍വഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത പദ്ധതി വിശദീകരിച്ചു. ബാലുശ്ശേരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിഷ മഹേഷ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍, അസി. സെക്രട്ടറി എം സജീവന്‍, പഞ്ചായത്തംഗം കെ. അസൈനാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എന്‍ കെ അഞ്ജലി (ഉണ്ണികുളം), വി ശ്രീന (പനങ്ങാട്), കാര്‍ത്തിക വിജയന്‍ (കൂരാച്ചുണ്ട്), യു എം ഷീന (കോട്ടൂര്‍), യശോദ തെങ്ങിട (നടുവണ്ണൂര്‍), ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍ കെ ശ്രീഹരി, എം.ഇ.ആര്‍.സി കണ്‍വീനര്‍ കെ ഖദീജ, എ ദേവി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, സിഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുക വഴി തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുക, സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള്‍ ലഭ്യമാക്കുക എന്നിവയാണ് എം.ഇ.ആര്‍.സികളുടെ ലക്ഷ്യം.