കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47കാരന്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47 കാരനാണ് രോഗം ബാധിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഇയാൾ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവസാമ്പിള്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് ഇയാൾ കണ്ണൂരിൽ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തി.

Leave a Reply

Your email address will not be published.