പേരാമ്പ്ര 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; നാലുപേർ റിമാൻ്റിൽ

പേരാമ്പ്ര  17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക് (19) കായണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ് (22),എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാക്കിയാണ് യുവതിയെ കായണ്ണയിലുള്ള വീട്ടിലെ ത്തിച്ചത്. അവിടെ വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതി. ഈ വർഷം ഏപ്രിൽ മാസത്തിലാണ് അഭിഷേകുമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പ്രതികളിൽ ഒരാളായ അഭിഷേക് മൂന്നാം തവണയാണ് പോസ്കോ കേസിൽ പ്രതിയാകുന്നത്.
ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി. ജുവനൈൽ ഹോമിലേക്ക് വിട്ടു. മറ്റു മൂന്ന് പേരെ പയ്യോളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.