പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.

കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

നാല് പതിറ്റാണ്ടിലേറെ പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയിൽ പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്. എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published.

Previous Story

വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

Latest from Main News

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ