കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
നർഗീസ് ബീഗം (സോഷ്യൽ വർക്കർ ) പരിപാടി ഉദ്ഘാടനം ചെയ്തു. വുമൺ & ചൈൽഡ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അഫ്സൽ വിശിഷ്ടാഥിതി ആയിരുന്നു. കോഴിക്കോട് പ്രമുഖ ഹോസ്പിറ്റൽ ഡോക്ടർസ്, സി ഇ ഒ മാർ,, മറ്റു പ്രമുഖർ പ്രോഗ്രാമിൽ പങ്കെടുത്തു.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾ, പൗരപ്രമുഖർ, കേരള സ്പെഷ്യൽ സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് മാസ്റ്റർ നിഷാൽ, നിസാർ ചെങ്ങോട്ടുകാവ്, ഭിന്നശേഷി മേഖലയിൽ കുട്ടികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച സ്പെഷ്യൽ മദർ സുലൈഖ അബൂട്ടി, കേരള ബ്ലഡ് ഡൊണേഷൻ അവാർഡ് ജേതാവ് ഷക്കീർ പെരുവയൽ എന്നിവർക്ക് സ്നേഹാദരവ് നൽകി ആദരിച്ചു.
ആശംസകൾ ഇമ്പിച്ചാലി തറവട്ടത്ത് കുരുടി മുക്ക്, ആവള അമ്മത്, സലാം കുരുടി മുക്ക്, ഡോ. കൃഷ്ണ കുമാർ (ആസ്റ്റൻ ഓർത്തോ കോഴിക്കോട്), ഡോ. നിതിൻ ഹെന്ററി (എം വി ആർ ഹോസ്പിറ്റൽ), വിനീഷ് (മാനേജർ സ്റ്റാർ കെയർ ഹോസ്പിറ്റൽ കെയർ), ഷംജിത് (മാനേജർ മിംസ് കോഴിക്കോട്), ഡോ. ചിപ്പി (ഇക്ര ബ്ലഡ് മെഡിക്കൽ ഓഫീസർ), ശ്രീജിത്ത് (മാനേജർ ആസ്റ്റൻ ഓർത്തോ), തസ്‌ലിം മാനേജർ ഓർത്തോ, പ്രവീൺ (മെയ്ത്ര ഹോസ്പിറ്റൽ), മൊയ്‌തു ചെങ്ങോട്ടുകാവ് (കെ ഇ ടി സംസ്ഥാന പ്രസിഡന്റ്), നാസർ മാഷ് (ആയഞ്ചേരി ഹോപ്പ് ബ്ലഡ് ഡോണഷൻ സ്റ്റേറ്റ് പ്രസിഡന്റ്), അസീസ് വി കെ തോലേരി ജിസിസി കോർഡിനേറ്റർ, മാപ്പിളപ്പാട്ട് ഗായകൻ നസീർ കൊല്ലം, ശ്രീജ കൊയിലാണ്ടി നയിച്ച ഗാനമേളയും നടന്നു. ഒപ്പം ട്രഷറർ മുഹമ്മദ് പാലോട്ട് നന്ദിയും പറഞ്ഞു.