കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിച്ചു.
ആദ്യപ്രതി തിരക്കഥാകൃത്ത് ശത്രുഘ്നൻ സ്വീകരിച്ചു. ചില്ല മാസിക മാനേജിംഗ് എഡിറ്റർ പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്മരണികയുടെ ആദ്യവായന ഗാനരചയിതാവ് പി കെ ഗോപിയും ആമുഖ ഭാഷണം എഴുത്തുകാരൻ യു കെ കുമാരനും നിർവഹിച്ചു.
കവി പി പി ശ്രീധരനുണ്ണി, പി ആർ നാഥൻ, സുശീൽകുമാർ തിരുവങ്ങാട് തുടങ്ങിയവർ ഇളയിടത്തോർമ്മകൾ പങ്കുവെച്ചു.
ഡോ പ്രേമദാസ് ഇരുവള്ളൂർ സ്വാഗതവും ചന്ദ്രൻ വാല്യക്കോട് നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്കൂള് കലോത്സവത്തില് പങ്കെടുക്കാന് എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന് കലോത്സവ വണ്ടികള് തയ്യാര്. നാല് ബസ്സുകളും കൊയിലാണ്ടി







