അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ എ.എം.സരിത, സുനീഷ് നടുവിലയിൽ സെക്രട്ടറി ടി. അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണും സെക്രട്ടറി ടി.അനിൽകുമാർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി,കലാ, കായിക, ഭക്ഷണം, പബ്ലിസിറ്റി, സാമ്പത്തികം, സ്റ്റേജ് & ഡെക്കറേഷൻ എന്നീ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.സെപ്റ്റംബർ 13 മുതൽ 28 വരെ വിവിധ വേദികളിൽ വെച്ച് പരിപാടികൾ നടത്തപ്പെടും.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് സ്വാഗതവും വാർഡ് മെമ്പർ വാസവൻ പൊയിലിൽ നന്ദിയും പറഞ്ഞു.
