കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ നിജേഷിനെ അറസ്റ്റ് ചെയ്തു.എക്സൈസ് ഇൻസ്‌പെക്ടർ അമൽ ജോസഫും പാർട്ടിയും ചേർന്നാണ് കേസെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ ഐസക്, സജീവൻ, പ്രിവന്റി ഓഫീസർമാരായ ശിവകുമാർ, രാകേഷ് ബാബു , ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
