5.801 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം എ വില്പ്പന നടത്തുന്നുവെന്ന പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾ വീടിന് സമീപത്തുള്ള റോഡിൽ വെച്ച് പരസ്യമായിഎംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. പോലീസിനെ കണ്ടപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ അമിതമായ ലഹരിക്കടിമയാണ് കൂടാതെ ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പനയും ഉണ്ട്.
എം ഡി എം എ കൂടാതെ ഇലക്ടോണിക്ക് വൈറ്റിങ് മിഷീനും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പന്നിയങ്കര പോലീസ് ഇൻസ്‌പെക്ട്ടർ സധീഷ് കുമാർ, എസ് ഐ ദേവദാസ്, എ എസ് ഐ സുനിൽകുമാർ, എസ്.സി.പി.ഒമാരായ വിജേഷ് കെ സി, ദിലീപ് കെ പി. ജിതേഷ്, സി.പി.ഒമാരായ രാജേഷ്, ശ്രുതി, കപിൽ ദാസ്, ദിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.