ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ 2025 – 26 വർഷത്തെ ഉത്സവം ഡിസംബർ മാസം 12 ന് പ്രാക്കൂഴം ചടങ്ങുകളോടെ ആരംഭിക്കുകയാണ്. 2026 ജനുവരി 3 ന് കൊടിയേറ്റം 4 ന് ഉത്സവം രണ്ടാം ദിവസം 5 ന് ചെറിയ വിളക്ക് 6 ന് വലിയ വിളക്ക് 7 ന് പള്ളിവേട്ട 8 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു. ഉത്സവആഘോഷ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു വരികയാണ്. പ്രസിഡണ്ടായി എൻ.രാജൻ കുഞ്ഞാലോടി സെക്രട്ടറി ജിതേഷ് കൂടത്തിൽ ഖജാൻജി അജിത് കുമാർ കുഞ്ഞാലോടി വൈസ് പ്രസിഡണ്ട് ഉദയൻ നെല്ല്യാട്ട് ജോ: സെക്രട്ടറിമാരായി ആദർശ് കുറുങ്കായ, രമേശൻ പുതിയോട്ടിക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു. ആഘോഷ കമ്മിറ്റിയുടെ ആദ്യ പിരിവ് ക്ഷേത്ര സന്നിധിയിൽ വച്ച് അരയം പുതുക്കോട്ട് പത്മിനി അമ്മയിൽ നിന്നും ആഘോഷ കമ്മിറ്റിയുടെ പ്രസിഡന്റ് എൻ.രാജൻ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ