കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിൽ സ്ഥാപിക്കാൻ വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളികൃഷ്ണൻനായരും പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും ചേർന്ന് ഏറ്റുവാങ്ങി.
പുനരുദ്ധാരണ കമ്മിറ്റി കൺവീനർ കലേക്കാട്ട് രാജമണി, വൈസ് ചെയർമാൻ പുതുക്കുടി ഗിരീഷ്, ശിവദാസൻ പനച്ചിക്കുന്ന്, പുതുക്കുടി സുമ, അശോക് കുമാർ കുന്നോത്ത്, കെ.ടി. ഗംഗാധരകുറുപ്പ്, പി.കെ. ചന്ദ്രഭാനു, കലേക്കാട്ട് ജയമോഹനൻ, കാരഞ്ചേരി ജയഭാരതി, നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.