പേരാമ്പ്ര : ഇന്റർ ഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം പേരാമ്പ്ര ചാപ്റ്റർ നൽകുന്ന വിദ്യാഭ്യാസ പുരസ്കാരത്തിന് ആയഞ്ചേരി റഹ് മാനിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ പി.കെ അസീസ് മാസ്റ്റർ അർഹനായി. സമൂഹത്തിൽ ലഹരി നിർമാർജനം ചെയ്യുന്നതിനും, സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി മറ്റു സ്കൂളുകൾക്ക് മാതൃകയാകാൻ വിധം നടപ്പിലാക്കിവരുന്ന വിമുക്തി കേഡറ്റ് പദ്ധതി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് വിദ്യാലയത്തിൽ യൂണിഫോമിട്ട ലഹരി വിമുക്ത കേടറ്റ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചത്. ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങൾ മുൻനിർത്തി ബഹു: കേരള മുഖ്യമന്ത്രിയുടെത് ഉൾപ്പടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും അദ്ദേഹത്തിന് അഭിനനന്ദനങ്ങൾ ലഭിച്ചിരുന്നു. ഡോക്ടർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സിറാജ് ദിനപത്രം കൂരാച്ചുണ്ട് ലേഖകനും ഐ ആർ എം യൂ അംഗവും കൂടിയാണ്.ഓഗസ്റ്റ് 27ന് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.