മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും 50 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. 566 പേർക്കാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 320 പേർക്ക് വിതരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി സുനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലുർ, പി. പ്രശാന്ത് ശ്രീനിലയം വിജയൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ എന്നിവർ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ അരുൺ സ്വാഗതം പറഞ്ഞു.