പെരുവട്ടൂർ എൽ. പി സ്കൂളിൽ ജെ.ആർ.സി സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ് റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി. ഉദ്ഘാടനം ചെയ്തു.

ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യമുയർത്തുന്ന ജെ.ആർ.സി കുട്ടികളിൽ സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വ ബോധവും പരസ്പര സഹകരണ മനോഭാവവും വളർത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ വിശദീകരിച്ചു. സ്കാർഫ് അണിയിക്കൽ ചടങ്ങിനോടനുബന്ധിച്ച് ജെ.ആർ.സി.യുടെ ചരിത്രവും പ്രവർത്തന മേഖലകളും പരിചയപ്പെടുത്തി.

പ്രധാനാധ്യാപിക ഇന്ദിര സി.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻറ് ഷിജു ടി.പി., എം.പി.ടി.എ. പ്രസിഡൻറ് അഡ്വ. ആതിര, അധ്യാപകരായ രാജഗോപാലൻ എൻ.കെ, സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ കെ, നൗഷാദ് ആർ.കെ, ബാസിൽ പി., ബിൻസി ബാലൻ, നിഷിധ വി, ഷിജിന എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് ജെ.ആർ.സി. കൗൺസിലർ അതുല്യ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

മരളൂർ മഹാദേവക്ഷേത്ര ശ്രീകോവിലിനുള്ള താഴികക്കുടം ഏറ്റുവാങ്ങി

Next Story

കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥനെ ഏല്പിച്ചു ദിയ ബസ് തൊഴിലാളികൾ മാതൃകയായി

Latest from Local News

ഏഴു കോടി ചെലവഴിച്ചിട്ടും സ്വന്തം ഗോഡൗണില്ല ; കോഴിക്കോട് KMSCL വാടക കുടുക്കിൽ

KMSCL-ന്റെ കോഴിക്കോട് മരുന്നുസംഭരണശാല 10 വർഷമായി വാടക കെട്ടിടത്തിൽ; ഓരോ മാസവും ലക്ഷങ്ങൾ ചെലവായി പോകുന്നു.കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജ് എം.കോം ഫിനാന്‍സിൽ ഇ.ടി, ബി.എസ്.ടി വിഭാഗങ്ങളിൽ ഒഴിവുകൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. എസ്.എ.ആര്‍.ബി.ടി.എം കോളേജിൽ എം.കോം ഫിനാന്‍സ് പ്രോഗ്രാമില്‍ ഇ.ടി,ബി. എസ്.ടി ക്യാറ്റഗറികളില്‍ ഒഴിവുണ്ട്. പ്രസ്തുത ക്യാറ്റഗറികളില്‍ ഉള്‍പ്പെട്ട ക്യാപ്

അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം;വില്യാപ്പള്ളി റോഡിലെ കുഴി വാഹന യാത്ര ദുഷ്‌കരമാക്കുന്നു

വടകര ∙ ദേശീയപാതയിലെ അടയ്ക്കാതെരു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വില്യാപ്പള്ളി റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് വാഹനങ്ങൾ കുടുങ്ങിത്തുടങ്ങിയത്.

റെയിൽവേ സ്റ്റേഷനിൽ കയറാൻ എളുപ്പവഴി നോക്കി ; നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു

 കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കടന്ന് സ്റ്റേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ പോളിടെക്നിക് വിദ്യാർത്ഥിക്ക്