സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ. സെപ്റ്റംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക. താലൂക്ക്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്, ജില്ലാ, ജനറൽ ആശുപത്രികളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക കൗണ്ടറുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ഒ.പി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം വരി നിൽക്കാതെ അപ്പോയിന്റ്മെൻ്റ് എടുക്കുന്നതിന് ക്യു.ആർ കോഡ് സ്കാൻ ചെയ്‌തുകൊണ്ടുള്ള സൗകര്യവും നിലവിലുണ്ട്. ഇ-ഹെൽത്തിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതലും മുതിർന്ന പൗരന്മാരാണ്. ഇതാണ് മുതിർന്ന പൗരന്മാർക്ക് പ്രത്യേക കൗണ്ടർ സജ്ജമാക്കാൻ കാരണമെന്നും വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ 2025 – 26 വർഷത്തെ ഉത്സവ ആഘോഷ കമ്മിറ്റിയുടെ ആദ്യ പിരിവ് ക്ഷേത്ര സന്നിധിയിൽ വച്ച് പ്രസിഡന്റ് ഏറ്റുവാങ്ങി

Next Story

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുസ്ലിംലീഗ്

Latest from Main News

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ

സപ്ലൈകോയുടെ അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകൾ

തിരുവനന്തപുരം: അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ.. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ