വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം;  ഡി.വൈഎഫ്.എ പ്രവർത്തകരുടെ ഇടപെടൽ ഒഴിവായത് വലിയ അപകടം

വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെടുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത് ശ്രദ്ധയിൽപെട്ട ഡി.വൈഎഫ്.എ പ്രവർത്തകർ നടത്തിയ ഇടപെടലിൻ്റെ ഭാഗമായി റയിൽവെ അധികൃതർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു. ഡി.വൈഎഫ്.എ മേഖലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ. അജ്നഫ്, മേഖല പ്രസിഡൻ്റ് അഖിൽ ഷാജ് , ട്രഷറർ അനൂപ്, ഫസിൻ നസീർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.