കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട് ജിബി ഹൈസ്‌പീഡ് ഡാറ്റ, പരിധിയില്ല സംസാരസമയം, ദിവസേന 100 എസ്എംഎസ്, 30 ദിവസം കാലാവധി, സൗജന്യ സിം ലഭിക്കും.
ഇതിൻ്റെ ഭാഗമായി ബി എസ്എൻഎൽ മേള ഓഗസ്റ്റ് 21ന് രാവിലെ 10 മുതൽ 2 മണി വരെ കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നടക്കും. ഒപ്റ്റിക്കൽ ഫൈബർ വൈഫൈ കണക്ഷനുകളുടെ പുതിയ ഓഫറുകളും പരിചയപ്പെടുത്തും.