സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സ്കോളർഷിപ്പ് ലഭിച്ചവർക്ക് അവ പുതുക്കുന്നതിനും അവസരമുണ്ട്. 2025ൽ നടന്ന ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകളിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരും റഗുലർ ബിരുദ ഒന്നാംവർഷ ക്ലാസിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ്അവസരം. സിബിഎസ്ഇ, ഐഎസ്‌സി വിജയം നേടിയവർക്കും അർഹതയുണ്ട്. അപേക്ഷകരുടെ പ്രായം 18 വയസ് മുതൽ 25 വയസ് വരെയാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപ കവിയരുത്. കറസ്പോണ്ടൻസ്/ഡിസ്റ്റൻസ്/ഡിപ്ലോമ കോഴ്സുകാർക്ക് അവസരം ഇല്ല. മറ്റേതെങ്കിലും സ്കോളർഷിപ്പ് നേടിയവർക്കും ഈ സ്കോളർഷിപ്പ് ലഭിക്കില്ല. വിദ്യാർത്ഥികൾ https://scholarships.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ്, വരുമാനം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നൽകണം.

Leave a Reply

Your email address will not be published.

Previous Story

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

Next Story

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Latest from Main News

തെരുവ് നായ അക്രമണത്തിന് എതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന

‘വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും’ വിഷയത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം സെമിനാർ നടത്തി

കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെക്കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ