നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യു ഡി എഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഘോരാവോ ചെയ്തു. യഥാർത്ഥ വോട്ടർമാരെ അതത് വാർഡുകളിൽ ചേർക്കുന്നതിന് പകരം പല വാർഡുകളിലും ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറി കൂട്ട് നിൽക്കുന്നുവെന്ന് യു ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഇരുപതും അതിലധികവും വർഷം സ്ഥലത്ത് നിന്ന് മാറി താമസിക്കുന്നവരെ അതത് വാർഡുകളിലെ വോട്ടർപട്ടികയിൽ തന്നെ നിലനിർത്തുന്നതായും നേതാക്കൾ പറഞ്ഞു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ എസ് കെ ഹസ്സൈനാർ, കൺവീനർ പി എം പ്രകാശൻ, സി കെ അജീഷ്, റഫീഖ് കല്ലോത്ത്, പി സി സിറാജ്, അൻവർ ഷാ നൊച്ചാട്, റഷീദ് ചെക്യലത്, പി കെ മോഹനൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
