ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. ജിമ്മിൽ കയറി വിലപ്പെട്ട രേഖകളും പണവും കവർന്നു എന്നാണ് കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്. സംഭവത്തിൽ പാലാരിവട്ടം പൊലീസ്  കേസ് എടുത്തിരിക്കുകയാണ്. ബോഡി ബിൽഡിംഗ് സെന്ററിൽ നിന്നും വിലപ്പെട്ട രേഖകളും 10000 രൂപയും ജിന്റോ മോഷ്ടിച്ചെന്നും  സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ അനധികൃതമായി ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മുൻപ്, ഇതേ യുവതി ജിന്റോയ്ക്ക് എതിരെ പീഡന പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ ജിന്റോയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജിന്റോ ജാമ്യത്തിൽ ഇറങ്ങി. അടുത്തിടെ ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസുമായി ബന്ധപ്പെട്ടും ജിന്റോയെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.