കൊയിലാണ്ടി: അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാതയുടെ സ്ഥിതി അതിദയനീയമാണെന്ന് ഷാഫി പറമ്പില്‍ എം.പി. റോഡിലെ ദുരിതാവസ്ഥ കാരണം ജനങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആളുകള്‍ തെരുവില്‍ കഷ്ടപ്പെടുകയാണ്. ദയാനീയാവസ്ഥയാണിത്. എത്രയോ തവണ പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തി. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കരാറുകാരെ മന്ത്രി നേരിട്ട് വിളിപ്പിക്കുകയും, ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞതാണ്. ഈ കരാര്‍ കമ്പനിയെ പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍ പെടുത്തേണ്ട കാലം അതിക്രമിച്ചു. പ്രവൃത്തി വേഗത്തിലാക്കാന്‍ നിവേദനങ്ങള്‍ കൊടുത്തു, പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കേന്ദ്രമന്ത്രിയെ കണ്ടു, എം.പിമാരുടെ യോഗത്തില്‍ അവതരിപ്പിച്ചു, കരാറുകരെ നേരില്‍ കണ്ട് പറഞ്ഞു എന്നിട്ടൊന്നും രക്ഷയില്ലാത്ത സാഹചര്യത്തില്‍ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളോടും യുഡിഎഫിലും ചര്‍ച്ച ചെയ്തു ദേശീയപാത പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ പോകുകയാണ്. നിവേദനം കൊടുക്കുന്ന രീതി ഇനിയുണ്ടാവില്ല. ജനപ്രതിനിധികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
Latest from Main News
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്
ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള
ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍
സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ







