ചേളന്നൂർ: കാർഷിക ദിനാഘോഷവാരാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഹൈസ്കൂളിലെ മലയാളം ഡിപ്പാർട്ട്മെന്റും സീഡ് ക്ലബ്ബും ചേർന്ന് “കർഷകനോടൊപ്പം ഒരു ദിനം” എന്ന. പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത കർഷകനും കവിയുമായ സുരേഷ് മലയാളി വിദ്യാർത്ഥികളുമായി ഒപ്പം ചേർന്ന് സഞ്ചരിച്ച് കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും അതിനോടനുബന്ധിച്ച പുതുവഴികളും കുട്ടികൾക്ക് വിശദീകരിച്ചു. ഒരു “ഭൂമിയോടുള്ള സ്നേഹവും, പ്രകൃതിയോടുള്ള കരുതലും മാത്രമേ വരും തലമുറയുടെ ജീവിതം സംരക്ഷിക്കാൻ കഴിയൂ,” എന്ന് സുരേഷ് മലയാളി കുട്ടികളെ ഉദ്ബോധിപ്പിച്ചു. അകലാപുഴയുടെ ഉത്ഭവസ്ഥാനമായ ചെലപ്രത്തെ തൊട്ടുകിടക്കുന്ന കളംകൊള്ളി, മുല്ലോളി ഗുഡ് ലക്ക് പ്രദേശത്തെ നെൽവയൽ പാട സന്ദർശനം വിദ്യാർത്ഥികൾക്ക് കാർഷിക ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറി. വയലിലെ വെള്ളപ്പൊക്കങ്ങളും, പാടത്ത് തൊഴിലാളികളുടെ ജീവിതവും കുട്ടികൾ അടുത്തറിഞ്ഞു. വിദ്യാർത്ഥികളെ നെൽകർഷകനായ ഹബീബ് അതിയാനത്തിൽ കുട്ടികളെ ട്രാക്ടർ ഉഴുത് കാണിക്കുകയും സ്വന്തമായി നെൽത്തൈകൾ പിടിപ്പിക്കുന്ന അറിവും പകർന്നു. സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ ബബിത ശശിധരൻ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ ഷൈജ, സലീന കെ.കെ, ബിന്ദു കെ.പി, ഷാഫി എന്നിവർ കുട്ടികളോടൊപ്പം പങ്കുചേർന്നു.
പാരമ്പര്യത്തിന്റെ രുചി പങ്കുവെച്ച് വിദ്യാർത്ഥികൾ നാടൻപാട്ടുകൾ പാടി, പ്രദേശത്തെ കർഷകരായ രമേശ് വി.പി കൃഷ്ണദാസ് വി.പി സാമൂഹ്യ പ്രവർത്ത കറീജ രമേശ്എന്നിവർ കുട്ടികൾക്കൊപ്പം നിന്ന് മാർഗ്ഗനിർദ്ദേശംനൽകി. ‘ പുത്തരികഞ്ഞിയും ചമ്മന്തിയും രുചിച്ച് ശരീരവും മനസ്സും നിറഞ്ഞാണ് കുട്ടികൾ മടങ്ങിയത്. കാർഷിക സംസ്കാരത്തെ അടുത്തറിയാൻ കഴിഞ്ഞ അനുഭവം പ്രകൃതിയോടും കാർഷിക പാരമ്പര്യത്തോടുമുള്ള ബന്ധം പുതുതലമുറയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി, സ്കൂൾ സമൂഹത്തിന് ഏറെ പ്രചോദനമായിത്തീർന്നു.