ഗുരു ചേമഞ്ചേരി പുരസ്കാരം മാടമ്പിയാശാന് സമർപ്പിച്ചു

2025 ലെ ഗുരു ചേമഞ്ചേരി അവാർഡ് പ്രശസ്ത കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയാശാന് സമർപ്പിച്ചു. കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അവാർഡുദാനച്ചടങ്ങിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന കഥകളി ആസ്വാദകരുടേയും കലാകാരന്മാരുടേയും സാന്നിദ്ധ്യത്തിൽ പത്മശ്രീ ശിവൻ നമ്പൂതിരി അവാർഡുദാനം നിർവഹിച്ചു.

ഗുരു ചേമഞ്ചേരിയുടെ അനുഭവസമ്പത്തും, സഹനവും, പ്രതിബദ്ധതയും കഥകളിയേയും നൃത്തരൂപങ്ങളേയും എത്രമാത്രം പരിപോഷിപ്പിച്ചുവെന്നത് അധികമാളുകൾക്കൊന്നും അറിയില്ലെന്നും താനത് നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണെന്നും ശിവൻ നമ്പൂതിരി പറഞ്ഞു. ഗുരുവിന് പത്മശ്രീ നിർദ്ദേശിക്കപ്പെട്ടപ്പോൾ ആ മഹാനർത്തകൻ്റെ അർഹതയെ സാക്ഷ്യപ്പെടുത്തുന്നതിന് അവസരം ലഭിച്ചിരുന്നത് പുണ്യമായി കരുതുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിൻ്റെ പേരിലുള്ള ഒരു അവാർഡ് മാടമ്പിയാശാന് നൽകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ എൻ വി സദാനന്ദൻ അദ്ധ്യക്ഷ വഹിച്ച പുരസ്കാരദാന സമ്മേളനം കലാമണ്ഡലം മുൻ പ്രിൻസിപ്പാൾ എം പി എസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ മാടമ്പിയാശാനെ പൊന്നാടയണിയിച്ചു. പൈങ്കുളം നാരായണ ചാക്യാർ, കലാമണ്ഡലം മോഹനകൃഷ്ണൻ, കെ കെ ശങ്കരൻ, കലാമണ്ഡലം പ്രേംകുമാർ, വിജയരാഘവൻ ചേലിയ, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, എൻ കെ ശശി എന്നിവർ ആദരഭാഷണം നടത്തി.
തുടർന്ന് മാടമ്പിയാശാൻ്റെ ശിഷ്യ – പ്രശിഷ്യരുടെ സംഗീതാർച്ചനയും, കഥകളി വിദ്യാലയം വിദ്യാർത്ഥികളുടെ തായമ്പക, കഥകളി, ഗാനാലാപനം, ക്ലാസ്സിക്കൽ നൃത്തങ്ങൾ എന്നിവയും അവതരിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

Next Story

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

Latest from Main News

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം

പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജിഹൈക്കോടതി തള്ളി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ്