സുദൃഢമായ നിലപാടുകളും,മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുറുകെ പിടിച്ച നേതാവായിരുന്നു അഡ്വ.ഇ.രാജഗോപാലൻനായരെന്ന് മുൻമന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ജില്ല സഹകരണ ബാങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടപ്പോൾ ഹൈക്കോടതിയെ വരെ സമീപിച്ച് മൗലികാവകാശം സ്ഥാപിച്ചെടുത്ത രാജഗോപാലൻ നായർ ജനാധിപത്യത്തിൻ്റെ കാവൽഭടൻ കൂടിയായിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.ഇ. രാജഗോപാലൻ നായരുടെ 32 മത് അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി.ജില്ല പ്രസിഡൻ്റ് മുക്കം മുഹമ്മദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺകുമാർ,കെ.ടി.എം.കോയ, ഇ.എസ്.രാജൻ, ടി.കെ.ചന്ദ്രൻ, ഇ.കെ.അജിത്, അഡ്വ.എം.സുമൻലാൽ,പി.സുധാകരൻ, സി.സത്യചന്ദ്രൻ, പി.ചാത്തപ്പൻ, പി.കെ.എം.ബാലകൃഷ്ണൻ, സി.രമേശൻ, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. അവിണേരി ശങ്കരൻ, എം.എ. ഗംഗാധരൻ, മണി പാവുവയൽ, ഒ.രാഘവൻ, പി.എം ബി നടേരി ,ചന്ദ്രൻ മൂഴിക്കൽ, ടി.എം രവീന്ദ്രൻ,രൂപേഷ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍
വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) അന്തരിച്ചു. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര )
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ
അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,