കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന്റെ നേതൃത്വത്തില് ഒക്ടോബര് 9, 10 തീയതികളില് കോഴിക്കോട് ടൗണ്ഹാളില് നടക്കുന്ന ‘കേരള എന്വയോണ്മെന്റല് ഫെസ്റ്റിവലി’ന്റെ സ്വാഗതസംഘം ഓഫളസ് നടക്കാവ് പൊറ്റങ്ങാടി രാഘവന് റോഡില് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല് കണ്വീനര് വടയക്കണ്ടി നാരായണന് അധ്യക്ഷനായി. കോഡിനേറ്റര്മാരായ മണലില് മോഹനന്, സെഡ് എ. സല്മാന്, ട്രഷറര് ഹാഫീസ് പൊന്നേരി, ഫൗണ്ടേഷന് രക്ഷാധികാരി കെ.ബി.ആര് കണ്ണന്, ഉപസമിതി ഭാരവാഹികളായ ആര് ജയന്ത്കുമാര്, കബീര് സലാല, കെ.വി നളിനാക്ഷന്, സരസ്വതി ബിജു, ബഷീര് കളത്തിങ്കല്, പി.ടി നിസാര്, ലത്തീഫ് കുറ്റിപ്പുറം, പി. കെ വികാസ്, ബിനീഷ് താമരശ്ശേരി, സുമ പള്ളിപ്രം തുടങ്ങിയവര് സംസാരിച്ചു. തുടര്ന്ന് നടന്ന യോഗത്തില് ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, 10 സെഷനുകള്, വിനോദ പരിപാടികള് ഉള്ക്കൊള്ളുന്ന പ്രോഗ്രാം കരടും ബജറ്റും അംഗീകരിച്ചു.
Latest from Local News
മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചഇരുപത്തിരണ്ട് വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്ലാജിനെ വയനാട്ടില് നിന്നാണ്
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 21, 22, 23 തിയ്യതികളിലായി ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ നടക്കും.
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ
അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.
തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം







