ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ സ്മരണയ്ക്കായി നൽകുന്ന ഇ കെ ജി അവാർഡ് നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പേരാമ്പ്രയ്ക്ക് സമ്മാനിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ മാസ്റ്റർ അവാർഡ് വിതരണവും യു കെ രാഘവൻ മാസ്റ്റർ അനുസ്മരണ ഭാഷണവും നിർവഹിച്ചു. ഡോ. കെ എം അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു മാസ്റ്റർ അധ്യക്ഷനായി. ഇ കെ ബാലൻ, രാഖേഷ് പുല്ലാട്ട്, ഇ കെ ജയലേഖ, എ സുരേഷ് എന്നിവർ സംസാരിച്ചു. ഇ കെ ജി ഡോക്യുമെൻ്ററി, സർവോദയം സംവിധാനം ചെയ്ത വികെ രവിയെ ചങ്ങിൽ ആദരിച്ചു. തുടർന്ന് ദേവഗീതം സംഗീത പരിപാടിയും സ്വർഗാരോഹണം നാടകവും അരങ്ങേറി.
Latest from Local News
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്മ്മാണ പ്രവൃത്തികള് വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും
കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ
മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു.
ശ്രീ ഒല്ലൂർ ശിവക്ഷേത്രത്തിലെ പടിപ്പുര സമർപ്പണം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്,നവീകരണ കമ്മിറ്റി പ്രസിഡന്റ്
ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന് അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ