അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസ്

കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനായ എം അശോകനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ആഗസ്ത് 11 ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അസംബ്ലിക്കിടെ സ്‌കൂള്‍ മൈതാനത്തെ ചരല്‍ തട്ടിത്തെറിപ്പിച്ചതിന് അധ്യാപകന്‍ മര്‍ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാറാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താനെത്തുന്നത്.

ആദ്യം വിദ്യാര്‍ത്ഥിയുടെ വീട്ടിലും കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എത്തും. അന്വേഷണം നടത്തിയ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെയും, ഹെഡ്മാസ്റ്ററുടെയും മൊഴിയെടുത്ത ശേഷമാണ് ഡിഡിഇ ടിവി മധുസൂദനന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരിട്ട് ഡിഡിഇ യോട് റിപ്പോര്‍ട്ട് ആവശ്യപ്പടുകയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐഎഎസ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്

Next Story

കെഎസ്ആർടിസിയുടെ പുതിയ ബസുകൾ ട്രയൽ റൺ ആരംഭിച്ചു

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം