മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടി, കമ്പ്യൂട്ടർ സയൻസ് വകുപ്പ് IQAC-ന്റെ സഹകരണത്തോടെയും FHC, മൂടാടിയുടെ കൂട്ടായ്മയോടെയും ചേർന്ന് “ബിയോണ്ട് ദി ബൈറ്റ്” എന്ന പേരിൽ കൊതുക് വിരുദ്ധ ഡ്രൈ ഡേ ക്യാമ്പെയ്‌ൻ 2025 ആഗസ്റ്റ് 19-ന് സംഘടിപ്പിച്ചു.
സമീപ പ്രദേശങ്ങളിൽ കൊതുക് മൂലം പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും, രോഗ പ്രതിരോധ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫിസർ റഞ്ജിമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് എന്നിവർ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് എടുത്തു . കൊതുക് വളരുന്ന സാഹചര്യങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ അവർ വിശദീകരിച്ചു.
ക്യാമ്പെയ്‌നിന് ഹെൽത്ത് ഇൻസ്പെക്ടർ ജഷീന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു. 5-ാം സെമസ്റ്റർ BSc വിദ്യാർത്ഥി റിംഷാദ് തന്റെ അനുഭവങ്ങൾ പങ്കുവെച്ച് പരിപാടിയുടെ പ്രാധാന്യം എടുത്തുകാട്ടി.കമ്പ്യൂട്ടർ സയൻസ് വകുപ്പ് പ്രതിനിധീകരിച്ച് മിസ്സ്. റജുല സി എം നന്ദി പറഞ്ഞു.