കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉൽഘാടനം ചെയ്തു. വിലക്കയറ്റവും വന്യമ്യഗശല്യവും കാരണം കർഷകരുടെ ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപടികൾ സംഘടിപ്പിക്കുമെന്നും രവീഷ് വളയം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ്, കോടികണ്ടി മൊയ്തു, സി.പി. ചാത്തു, വണ്ണത്താൻ കണ്ടി അസൂട്ടി, മൊയ്തു. ടി. വാണിമേൽ,, പി.പി.മൊയ്തു, എ.പി. ജയേഷ്, തയ്യിൽ നാണു,സി.കെ സുശാന്ത്, കെ.ടി.കെ അശോകൻ, എരഞ്ഞിക്കൽ വാസു മുതലായവർ പ്രസംഗിച്ചു.
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്







