സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്ന ബസ്സുടമകളുടെ നിലപാടിനോട് കടുത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 500 ലോക്കൽ ബസ്സുകൾ കെ എസ് ആർ ടി സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകൾ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കിൽ അവ ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് റോഡിലിറക്കുമെന്നുമാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അത്തരത്തിൽ വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു

Next Story

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Latest from Main News

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍