മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര പാക്കനാർ പുരം ഗാന്ധിസദനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ പി.എം.നിയാസ്, യുഡിഎഫ് ചെയർമാൻ കെ.ബാല നാരായണൻ, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, കെപിസിസി
അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.എം.ഉമ്മർ, വി.എം.ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ, ഇ.അശോകൻ, മുനീർ എരവത്ത്, പി.കെ.രാഗേഷ്, രാജേഷ് കീഴരിയൂർ, ഇ.വി.രാമചന്ദ്രൻ, അച്ചുതൻ പുതിയേടത്ത്, ഡിസിസി അംഗം കെ.പി.വേണുഗോപാൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. നൊച്ചാട് കൽപ്പത്തൂർ വായനശാല, പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, എരഞ്ഞിക്കൽ, പുതിയങ്ങാടി, നടക്കാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് ബീച്ചിൽ സമാപിക്കുകയായിരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
മെഡിസെപ്പിൽ വർദ്ധി പ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും കുടിശ്ശിക യായ ഡി.ആർ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും കെ. എസ്. എസ്. പി. യു.
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി SARBTM ഗവ കോളേജ് കേരളമൊട്ടാകെയുള്ള ഒന്നാം വർഷ പിജി ഭൗതികശാസ്ത്ര വിദ്യാർഥികൾക്കായി Mathematical formulations of
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
ആന്തട്ട റെസിഡന്റ്സ് അസോസിയേഷൻ(എ. ആർ. എ )ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. അനുഷ ഉദ്ഘാടനം







