ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. എസ്എൻഡിപി യോഗം പ്രസിഡണ്ട് അഡ്വക്കറ്റ് സി കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എംപി സി ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസിലെ പ്രൊഫസർ ഡോക്ടർ രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. 

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടും സാമുദായിക ശാക്തീകരണം, സാമൂഹിക വികസനം എന്നിവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീനാരായണഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്കാരമാണ് കാന്തപുരം മുന്നോട്ടുവയ്ക്കുന്നത്. ഗുരുചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇത്തരം ആവിഷ്കാരങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ഈ പുരസ്കാരത്തിന് കാന്തപുരത്തിന്റെ പേര് നിർദ്ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. പുരസ്കാര സമർപ്പണത്തിന്റെ തീയതിയും വേദിയും പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published.