മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി. സംസ്ഥാന സമിതി അംഗം കെ. ലോഹ്യ അഭിപ്രായപ്പെട്ടു. സംശയ നിഴലിലായ കമ്മീഷൻ ആരോപണങ്ങൾക്ക് മറുപടി പറയാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയാണ്. ബീഹാർ വോട്ടർ പട്ടികയിലെ കൂട്ട പറംതള്ളൽ സുപ്രീം കോടതി പരിശോധനാ ഘട്ടത്തിൽ ഒന്നും പരിശോധിക്കില്ലെന്ന കമ്മീഷൻ പ്രഖ്യാപനം ഭരണഘടനാസ്ഥാപനത്തിന് യോജിച്ചതല്ലെന്നും ലോഹ്യ പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവൻഷനിൽ നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. വി.പി. ദാനിഷ്, ബി.ടി. സുധീഷ് കുമാർ, പി. ബാലകൃഷ്ണൻ കിടാവ്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, സുരേഷ് ഓടയിൽ, കൃഷ്ണൻ കീഴലാട്, വി.പി. രാജീവൻ, കെ.എം. പ്രമീഷ്, കെ.ടി. രമേശൻ, എ.കെ. നിഖിൽ, രാജൻ കറുത്തെടുത്ത് എന്നിവർ സംസാരിച്ചു.
പി.കെ. മൊയ്തീൻ അനുസ്മരണം ആഗസ്ത് 30 ന് മേപ്പയൂർ ടൗണിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും.
സംഘാടക സമിതി ഭാരവാഹികൾ: ഭാസ്കരൻ കൊഴുക്കല്ലൂർ (ചെയർമാൻ) സുനിൽ ഓടയിൽ, കെ.കെ. നിഷിത, വി.പി. മോഹനൻ (വൈസ് ചെയർ.) പി. ബാലൻ (ജന. കൺവീനർ) പി.കെ. ശങ്കരൻ, എൻ.പി. ബിജു, ജസ് ല കൊമ്മിലേരി (കൺവീനർമാർ) പി.പി. ബാലൻ (ഖജാൻജി)