മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കെ എം എസ് ലൈബ്രറി യും പങ്ക് ചേർന്നു. രാവിലെ 8മണിക്ക് മുൻ എം എൽ എ പി വിശ്വൻമാസ്റ്റർ പതാകയുയർത്തി.
ചടങ്ങിൽ. “ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായി സ്വാതന്ത്ര്യ ദിനാഘോഷത്തെ മാറ്റിയെടുക്കണമെന്ന് വിശ്വൻ മാസ്റ്റർ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷം ബഹുമാനപ്പെട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ശ്രീ നൗഷാദലി കെ ഉദ്ഘാടനം ചെയ്തു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെ പറ്റി കുട്ടികളോട് സംവദിച്ചു. ജവാൻ ബൈജു ചേത്തനാരി എൻഡോവ്മെന്റ് ന് അഭിനന്ദ് രാജും, മോഹൻദാസ് മെമ്മോറിയൽ എൻഡോവമെന്റിനു ഇല്ലത്തുമീത്തൽ തേജസ്സും അർഹമായി. ഇവർക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും ബഹു:ജഡ്ജ് നൗഷാദലി
സമ്മാനിച്ചു. കോരമ്പത്തു ലതയുടെ സ്മരണാർത്ഥം, ഏർപ്പെടുത്തിയ എസ് എസ് എൽ സി, പ്ലസ് ടു,എൽഎസ്എസ്, യുഎസ്എസ് എന്നീ ഉന്നത വിജയികൾക്കുമുള്ള ഉപഹാരങ്ങളും നൽകി.
ലൈബ്രറി സെക്രട്ടറി പി സി.സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
ഗീത കരോൽ, പി കെ രഘുനാഥ്(താലൂക്ക് ലൈബ്രറി കൌൺസിൽ)വി എം ഗംഗാധരൻ, ബിജുലാൽ, സൗമിനി മോഹൻദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സജിത്ത് മാസ്റ്റർ സ്വാഗതവും ലീല ചിരാത് നന്ദിയും പറഞ്ഞു.