മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ വകുപ്പിൽനിന്ന് 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവുമാണ് അനുവദിച്ചത്. മയ്യന്നൂരിൽ സ്റ്റേഡിയം നിർമാണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് കായിക മന്ത്രിക്ക് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു

Leave a Reply

Your email address will not be published.