കൊയിലാണ്ടി: 25.000 വോൾട്ടേജുള്ള റെയിൽവേ വൈദ്യുതി ലൈൻ പൊട്ടി വിഴാൻ പാകത്തിൽ നിന്നത് റെയിൽവേ ജീവനക്കാരൻ്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായി .പുക്കാട് റെയിൽവെ ഗെയ്റ്റിന് 200 മീറ്റർ തെക്ക് മാറി പൂക്കാടിനും തിരുവങ്ങൂരിനും ഇടയിലായാണ് അപകടാവസ്ഥയുണ്ടായത്. റെയിൽവെയുടെ ഇരുപത്തി അയ്യായിരം വോൾട്ട് എ സി വൈദ്യുതി ലൈനാണ് പൊട്ടിയത്. ശനിയാഴ്ച രാത്രി യായിരുന്നു സംഭവം.റെയിൽവേ ലൈൻ പരിശോധിച്ചിരുന്ന വെസ്റ്റ്ഹിൽ ഗാങ്ങിലെ എബിനിയറിംങ് വിഭാഗത്തിലെ ട്രാക്ക് മെയിൻ്റേനാറായ വി ആദർശ് വൈദ്യുതി ലൈനിലെ തകരാർ കണ്ടെത്തുകയും ഉടൻതന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും ആയിരുന്നു. ഉടൻ തന്നെ
കൊയിലാണ്ടിയിൽ നിന്ന് ഇലക്ട്രിക്കൽ വിഭാഗം ടെക്ക്നീഷ്യൻമാരെത്തി ലൈനിലെ തകരാർ പരിഹരിച്ചു. ഇലക്ട്രിക് ട്രെയിനുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്ന
റെയിൽവേയുടെ പ്രധാന ലൈനിലെ അപകടാവസ്ഥ ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതാണ് അപകടാവസ്ഥ ഇല്ലാതാക്കിയത് ‘ലൈൻ അറ്റ് ട്രാക്കിൽ വീണാൽ വലിയ അത്യാഹിതം സംഭവിക്കുമായിരുന്നു.
പൊയിൽക്കാവ് മുതൽ തിരുവങ്ങൂർ വരെ നൈറ്റ് പെട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ലൈനിലെ തകരാർ ആ ദർശിൻ്റെ ശ്രദ്ധയിൽ പെട്ടത്. മൺസൂൺ പെട്രോളിങ്ങിന്റെ ഭാഗമായി വൈകിട്ട് നാലര മുതൽ രാത്രി 12 മണി വരെ ട്രാക്കിൽ ജീവനക്കാർ സൂക്ഷ്മ പരിശോധന നടത്താറുണ്ട്. പൊയിൽക്കാവ് റെയിൽവേ ഗേറ്റിനും തിരുവങ്ങൂർ റെയിൽവേ ഗേറ്റിനും ഇടയിലായിരുന്നു ആദർശൻ്റെ ഡ്യൂട്ടി’ താമരശ്ശേരി എളേറ്റിൽ വട്ടോളി എടവലത്ത് വിശ്വൻ നായരുടെയും രാധാമണിയുടെയും മകനാണ് ആദർശ്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. ഗൈനക്കോളജി വിഭാഗം
കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ
കൊയിലാണ്ടി: അണേല കുരുന്നൻ കണ്ടി പ്രബീഷ് (49) അന്തരിച്ചു. അച്ഛൻ . ഭാസ്ക്കരൻ. അമ്മ : ശ്രീമതി. ഭാര്യ :സബിത മകൻ:
തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്
എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു. കോഴിക്കോട് ബോബി