കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുമായി ഇവര്‍ക്ക് ബന്ധമില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.

കഴിഞ്ഞ ദിവസാണ് താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയയായിരുന്നു മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

Next Story

വൈവിധ്യമാർന്ന പരിപാടികളോടെയും മികച്ച കർഷകരെ ആദരിച്ചും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു

Latest from Local News

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്