മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ഭരണ ഘടനയെ സംരക്ഷിക്കുക, മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എ. ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സൗകര്യങ്ങൾ ഉപയോഗിച്ച് ജനാധിപത്യ ധ്വംസനങ്ങളും പൗരാവകാശ ലംഘനങ്ങളും മുഖമുദ്രയാക്കി മുന്നോട്ട് പോകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. ഇതിനെതിരായി ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ. വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മേപ്പയൂർ മണ്ഡലം സെക്രട്ടറി സി ബിജു, ധനേഷ് കാരയാട്, കെഎം ബിജിഷ, അദ്വൈത് പി.ആർ,അഖിൽ കീഴന തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ സംഗമം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗങ്ങൾക്കിടയിൽ
അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.







