യാത്രാക്ലേശത്തിൽ വലഞ്ഞു തീവണ്ടി യാത്രക്കാർ പാസഞ്ചർ വണ്ടികൾ ഇനിയും വേണം

യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ് അടിയന്തരമായി വേണ്ടത്. രണ്ടു വർഷം മുൻപ് നിർത്തിയ കോഴിക്കോട്-തൃശ്ശൂർ പാ സഞ്ചർ ഇനിയും പുനഃ സ്ഥാപിച്ചിട്ടില്ല.രാവിലെ 7.45-ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിർത്തി യാത്ര തുടർന്നിരുന്ന കോഴിക്കോട്-തൃശ്ശൂർ ട്രെയിൻ മലബാറിലെ ഹ്രസ്വദൂരയാത്രക്കാർക്ക് ആശ്വാസമായിരുന്നു. ഒരു മാസത്തേക്ക് നിർത്തുന്നുവെന്നു പറഞ്ഞാണ് നിർത്തലാക്കിയത്. വന്ദേഭാരത് വന്നതോടെ സമയക്രമീകരണം നടത്താനാവാത്തതിനാൽ പിന്നെ പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുക യും വണ്ടി എറണാകുളംവരെ ദീർഘിപ്പിക്കുകയും ചെയ്യ ണമെന്നാണ് ആവശ്യമുയരുന്നത്.

മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്നം. പല സ്റ്റേഷനുകളിലും പര ശുറാം അരമണിക്കൂറിലധികം പിടിച്ചിടുന്നു. ജോലിക്കാർ ക്കും വിദ്യാർഥികൾക്കും മറ്റും ഇതുമൂലം സമയത്തെത്താ നാവുന്നില്ല.
സ്ഥിരം യാത്രക്കാരാണ് ഇവരിൽ ഏറെയും. പരശുറാം പിടിച്ചിടുന്നതിനാൽ ആ സമയത്ത് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിനെയാണ്.

വൈകീട്ട് 4.20-ന് ഷൊർണൂരിൽനിന്ന് പാസഞ്ചർ കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ 8.30-നുള്ള എക്‌സിക്യുട്ടീവാണ്. യാത്രക്കാർ നാലു മണിക്കൂറോളം ഈ വണ്ടിക്കായി കാത്തിരിക്കണം. മിക്ക പ്പോഴും ഈ വണ്ടി വൈകിയാണ് ഓടുന്നത്. പാലക്കാട് -കണ്ണൂർ സ്പെഷ്യൽ എക്‌സ്പ്രസ് സമയം മാറി നേരത്തേ പോകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ഈ വണ്ടി ഷൊർണൂരിൽനിന്ന് കോഴിക്കോട്ട് 5.30-ന് എത്തുംവിധം ക്രമീക കോച്ചുകൾ കൂട്ടിയാൽ വൈകീട്ട് കോഴിക്കോട്ടുനി ന്ന് കണ്ണൂരിലേക്ക് പോകാൻ സൗകര്യമാവും. 12 കോച്ചു കളാണ് നിലവിൽ ഈ വണ്ടിയിലുള്ളത്. ഇത് 18 ആക്കിയാൽ യാത്രക്കാരുടെ തിരക്ക് ഒരുപരിധിവരെയെങ്കിലും കുറക്കും.
പ്രശ്‌നപരിഹാരത്തിന് റെയിൽവേ ഒന്നും ചെയ്യുന്നില്ല.മലബാറിൽ കാലങ്ങളായി തുടരുന്ന യാ ത്രാക്ലേശം തീർക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ല. വണ്ടികളിൽ ബോഗികളുടെ എണ്ണംകൂട്ടണം. വന്ദേഭാരതിനും ജനശതാ ബ്ദിക്കുംവേണ്ടി മറ്റുവണ്ടികൾ പിടിച്ചിടുന്ന ത് നിർത്തണം.

Leave a Reply

Your email address will not be published.

Previous Story

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി