അരിക്കുളം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. വായനയിലൂടെയും അനുഭവങ്ങളിലൂടെയും ജ്ഞാനം നേടി സമൂഹത്തിനും കുടുംബത്തിനും ഗുണകരമായി പ്രവർത്തിക്കുന്ന യുവ സമൂഹം നാടിൻ്റെ രക്ഷക്ക് അനിവാര്യമാണെന്ന് കാവിൽ പി മാധവൻ പറഞ്ഞു. സി എം ജനാർദ്ദനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിദ്യാഭ്യാസ കാലഘട്ടത്തിൽ പഠനത്തിൽ പുറകിൽ നിന്നവരിൽ പലരും പ്രമുഖരും പിന്നീട് പ്രശസ്തരുമാവുന്നുണ്ടെന്ന ബോധ്യം വിദ്യാർത്ഥികൾക്കുണ്ടാകണം. മികച്ച മാർക്കും ഗ്രേഡും ഒരു പരീക്ഷയിൽ എവിടെ എത്തി എന്നതിൻ്റെ അളവ് കോൽ മാത്രമാണ്. വിദ്യാഭ്യാസമെന്നത് എം എ യും പി എച്ച് ഡി യും മാത്രമല്ലെന്നും ഉത്തമ പൗരന്മാരെ രാജ്യത്തിന് ഉപകാരപ്പെടും വിധം വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കലാണെന്നും സി എം ജനാർദ്ദനൻ മാസ്റ്റർ പറഞ്ഞു.
നന്നായി വായിക്കണം വായന വളരുമ്പോൾ മനുഷ്യനും വളരും. മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ലതേഷ് പുതിയേടത്ത്, വാർഡ് മെമ്പർ ബിനി കെ, ലത കെ പൊറ്റയിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഷിം കാവിൽ, എൻ പി ബാബു, പി എം രാധ, മഠത്തിൽ രാമാനന്ദൻ മാസ്റ്റർ, ശശീന്ദ്രൻ പുളിയത്തിങ്കൽ, കോൺഗ്രസ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡൻ്റ് അനിൽകുമാർ അരിക്കുളം എന്നിവർ സംസാരിച്ചു.