ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം ആഗസ്ത് 21 ന്

കോഴിക്കോട് : ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശ്രീ പി വി ചന്ദ്രൻ ആദ്യപ്രതി സ്വീകരിക്കും. ആഗസ്ത് 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കവി പി കെ ഗോപി സ്മരണികയുടെ ആദ്യവായനയും, എഴുത്തുകാരൻ ശ്രീ. ശത്രുഘ്നൻ ആമുഖ ഭാഷണവും നടത്തും. ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രീ ശ്രേയംസ്കുമാർ, സാഹിത്യരംഗത്തെ നിറസാന്നിധ്യമായ ശ്രീ. യു കെ കുമാരൻ, പി പി ശ്രീധരനുണ്ണി, ശ്രീമതി കെ പി സുധീര, ഡോ സോമൻ കടലൂർ തുടങ്ങിയവർ ഇളയിടത്തോർമ്മകൾ പങ്കുവെക്കും. മുപ്പത്തിയേഴ്‌ വർഷം പൂർത്തിയാക്കിയ ചില്ലയുടെ സാരഥിക്കുള്ള അശ്രുപൂജയാണ് ഈ സ്മരണികയെന്ന് ഇളയിടത്തിന്റെ മകനും ചില്ല മാസിക മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ‌ -സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യം തന്നെ അമൃതം’ സമാപിച്ചു

Next Story

മാവട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദന സദസ്സ് ഉന്നത വിജയികളെ ആദരിച്ചു

Latest from Local News

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ

കിഴക്കെ നടക്കാവ് ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു

കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തി സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി,

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: അഡ്വ. പി ഗവാസ്

മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി