ഹരിതകേരളം മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അണിനിരന്നു. ഒറ്റ ദിവസം 10,000 വൃക്ഷത്തൈകളാണ് 16 വിദ്യാലയങ്ങളിൽ നിന്നായി അദ്ധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കൈമാറിയത്. ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ വെച്ച് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും തൈകൾ പരസ്പരം കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പറും സ്കൂൾ പിടിഎ പ്രസിഡന്റുമായ ബിജു വി പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ, അസി. സെക്രട്ടറി വി വി പ്രവീൺ, പ്രിൻസിപ്പാൾ എം സക്കീർ, പ്രധാനാധ്യാപകരായ കെ എം മുഹമ്മദ്, പ്രീതി എം, പിടിഎ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, എസ്എംസി ചെയര്‍മാൻ വി മുജീബ്, ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്, ആർ പി നിരഞ്ജന എം പി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ പച്ചത്തുരുത്ത് ഉദ്ഘാടനവും ഇന്നേ ദിവസം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അഫ്സ ടി എം ചടങ്ങിന് നന്ദി പറഞ്ഞു.
Latest from Local News
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി. നിർവഹിച്ചു. പഞ്ചായത്ത് ആസ്‌ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി
വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ
കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി
കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ (എം) ബ്രാഞ്ച് മെമ്പർ ആയിരുന്നു. അച്ഛൻ പരേതനായ







