മണിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പ്രവൃത്തിക്ക് തുടക്കം

മണിയൂര്‍ ഗ്രാമപഞ്ചായത്ത് കുന്നത്ത്കര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം 1.5 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പൊതുകളിക്കളത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാറിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍നിന്നുള്ള 50 ലക്ഷം രൂപയും കുറ്റ്യാടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും വിനിയോഗിച്ചുള്ള ഒന്നാംഘട്ട പ്രവൃത്തിയാണ് ആരംഭിച്ചത്.

ഒന്നാം ഘട്ടത്തില്‍ ഫുട്‌ബോള്‍ മഡ് കോര്‍ട്ട്, രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 85 ലക്ഷം രൂപ ചെലവിട്ടാണ് കളിക്കളത്തിനുള്ള സ്ഥലം വാങ്ങിയത്.

പ്രവൃത്തി ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി എം മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, മണിയൂര്‍ പഞ്ചായത്ത് അംഗം കെ ചിത്ര, കെ വി സത്യന്‍, എം കെ ഹമീദ് മാസ്റ്റര്‍, കെ അബ്ദുല്‍ റസാഖ്, ടി രാജന്‍ മാസ്റ്റര്‍, സി വിനോദന്‍, പി കെ റിജീഷ്, പി എം ശങ്കരന്‍ മാസ്റ്റര്‍, വി പി ബാലന്‍, ഇ വി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ സ്വാഗതവും സെക്രട്ടറി കെ അന്‍സാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി ആവിക്കലിലെ അരവത്ത് ആർദ്ര അന്തരിച്ചു

Next Story

കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും -മന്ത്രി വി അബ്ദുറഹ്മാൻ

Latest from Local News

ജവാൻ പി മാധവൻ നായർ സ്മാരക പുരസ്കാരവും പ്രഭാത ബുക്ക് ഹൗസ് എൻഡോവ് മെന്റും നമ്പ്രത്ത്കര യുപി സ്കൂളിന് സമ്മാനിച്ചു

ജവാൻ പി മാധവൻ നായർ സ്മാരക പുരസ്കാരവും പ്രഭാത ബുക്ക് ഹൗസ് എൻഡോവ് മെന്റും നമ്പ്രത്ത്കര യുപി സ്കൂളിന് സമ്മാനിച്ചു. കീഴരിയൂർ

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം നടത്തി

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി  ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശമ്പള

കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്

ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്. ഗോത്രഭാഷാ ചരിത്രവഴികളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.

എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹലോകം ജില്ലാ സമാപനം നാളെ കാട്ടിലെ പീടികയിൽ

തിരുവസന്തം ആയിരത്തി അഞ്ഞൂറ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹ ലോകം പരിപാടികളുടെ ജില്ലാ സമാപനം

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി. തച്ചൻ കുന്നിൽ നിന്ന് ആരംഭിച്ച ഇന്ദിരാജി സ്മൃതി യാത്ര പയ്യോളി