കൊല്ലം സി. കെ. ജി. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ യു.കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് നന്മയുണ്ടാവണമെന്ന ചിന്ത വളരുമ്പോളാണ് സ്വാതന്ത്ര്യബോധം ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാലത്ത് സമൂഹത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പല സംഭവങ്ങളും നമ്മെ ആശങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എൻ.വി. വത്സൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. വി.വി.സുധാകരൻ പതാക ഉയർത്തി.
എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് മത്സര വിജയിക്കൾക്ക് കളത്തിൽ വേണു, യു രാജീവൻ മാസ്റ്റർ, കൊടക്കാട്ട് സുരേഷ് ബാബു, അഡ്വ. കെ.പി നിഷാദ് എന്നിവരുടെ പേരിലുള്ള എൻ്റോവ്മെൻ്റുകളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. അഡ്വ.കെ. വിജയൻ, വി.വന്ദന ടീച്ചർ, റഷീദ് പുളിയഞ്ചേരി, ശ്രീലേഷ് ശ്രീധർ, കെ. സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒ. കെ. വിജയൻ, ടി.എ. ശശീന്ദ്രൻ, കെ.എം. പ്രഭീഷ്, എം.വി. സുരേഷ്, ബാബു കോറോത്ത്, കെ.എം. ബാലകൃഷ്ണൻ, പി.കെ. പുരുഷോത്തമൻ, വി.കെ. കൃഷ്ണൻ, ഉണ്ണികൃഷ്ണൻ. എ.കെ.എന്നിവർ നേതൃത്വം നല്കി. പായസവിതരണവും ഉണ്ടായിരുന്നു.