കാപ്പാട് : കനിവ് സ്നേഹതീരം സ്വാതന്ത്രദിനം ആഘോഷിച്ചു. ചെയർമാൻ ഇല്ല്യാസ് പി പതാക ഉയർത്തി. ഇന്ത്യൻ ആർമി മുൻ ജൂനിയർ കമ്മീഷൻ്റ് ഓഫീസറും കാനറ ബാങ്ക് സീനിയർ മാനേജറുമായ ഷറഫുദ്ദീൻ എം.ടി സ്വാതന്ത്രദിന സന്ദേശം നൽകി. ജന. സെക്രട്ടറി പി. ബഷീർ, കാലിക്കറ്റ് സൈനിക കൂട്ടായ്മ പ്രതിനിധി ഷൈജു കെ. കെ, ഹാഷിം കടാക്കലകത്ത്, അസീസ് കാരുണ്യം, സെക്രട്ടറിയേറ്റ് മെമ്പർമാരായ ലത്തീഫ് അത്തോളി, മുഹമ്മദലി ബ്ലോസം, സുലൈഖ തിരുവങ്ങൂർ, സമീറ കാരുണ്യം, സിറാജ് കാപ്പാട്, കെ. മൂസക്കോയ, നജീബ് പി.പി എന്നിവർ പങ്കെടുത്തു. തുടർന്ന് കാലിക്കറ്റ് സൈനിക കൂട്ടായ്മ പ്രതിനിധികൾ ഗാന സദസ്സും നടത്തി.
