വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിൻവലിക്കണം: ഐ.ആർ.എം.യു

ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ ഉ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ്‌ യൂണിയൻ ( ഐ.ആർ.എം.യു) കോഴിക്കോട് ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതുമായ ഈ ഉത്തരവിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ, ദേവരാജ് കന്നാട്ടി, എ.പി.സതീഷ്, സുനന്ദ, രഘുനാഥ് പുറ്റാട്, ബഷീർ ആരാമ്പ്രം ,അംജത്ത് പാലത്ത്,മുഹമ്മദ്‌ റാഷിദ്‌ തുടങ്ങിയവർ സംസാരിച്ചു.
വി.ദക്ഷിണാമൂർത്തി സ്മാരക മാധ്യമ ശ്രേഷ്ഠാ പുരസ്കാരം നേടിയ ദേവരാജ് കന്നാട്ടിയെയും, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വൈഗ അജിത്തിനെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളത്ത് സി.ഡി.എസ് ,കുടുംബശ്രീ അയൽക്കുട്ടങ്ങൾക്ക് ഒരു കോടി 12 ലക്ഷം വായ്പ്പ

Next Story

പാറച്ചാലിൽ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി

Latest from Local News

വോട്ടവകാശം വിനിയോഗിക്കണം : ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി : ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ വിവേകത്തോടെ വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് വിസ്ഡം ഇസ് ലാമിക്

റബർ തോട്ടത്തിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തു; ജനവാസമേഖലയിലെ സംഭവം ആശങ്ക ഉയർത്തുന്നു

ചക്കിട്ടപാറ – പെരുവണ്ണാമൂഴി പാതയോരത്തെ കൃഷിയിടത്തിൽ കത്തുന്ന നിലയിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തുക്കൾ പതിച്ചത് ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. റബർ തോട്ടത്തിലായിരുന്നു അഗ്നി

അയ്യപ്പസന്നിധിയിൽ ‘അറപ്പക്കൈ’ വീര്യം; ശബരിമലയിൽ അയ്യപ്പനു മുൻപിൽ ശിവശക്തി സംഘത്തിന്റെ കളരിപ്പയറ്റ് സമർപ്പണം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ.