കീഴരിയൂർ‌ -സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യം തന്നെ അമൃതം’ സമാപിച്ചു

കീഴരിയൂർ‌: സി.കെ.ജി സാംസ്ക്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പത്തൊമ്പതാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ മത്സര പരിപാടിയുടെ സമാപന സദസ്സും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, സി.ടി. വത്സൻ മാസ്റ്റർ, പാറക്കീൽ അശോകൻ, ജി.പി പ്രീജിത്ത്, ശശി പാറോളി, കെ.വി ശശികുമാർ മാസ്റ്റർ, ശശി മാസ്റ്റർ പാലക്കൽ, വി.കെ രമേശൻ മാസ്റ്റർ , ടി.എം പ്രജേഷ് മനു പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രം വിഷയമാക്കിയുള്ള റീൽ നിർമാണത്തിൽ ഒന്നും രണ്ടും സ്ഥാനം കണ്ണോത്ത് യു.പി സ്കൂളും മൂന്നാം സ്ഥാനം നടുവത്തൂർ യു.പി സ്കൂളും നേടി. ഹൈസ്കൂൾ തല ചരിത്രമെഗാ ക്വിസിൽ ഒന്നാം സ്ഥാനം ഹരിദേവ് എ.വി (പേരാമ്പ്ര എച്ച്.എസ്സ്, എസ്സ്) രണ്ടാം സ്ഥാനം നിയോന ബി.എസ് (ജി.വി.എച്ച് എസ് എസ് കൊയിലാണ്ടി) മൂന്നാം സ്ഥാനം നിരഞ്ജന വി (തിരുവങ്ങൂർ എച്ച് എസ് എസ് ) കരസ്ഥമാക്കി. വിജയികൾക്ക് ഡോ.സി.എം രാജൻ മെമ്മോറിയൽ ക്യാഷ് അവാർഡും മെമോൻ്റോവും നൽകി.

എൽ.പി വിഭാഗം ചരിത്രമെഗാ ക്വിസിൽ ആരാധ്യ (കണ്ണോത്ത് യു .പി സ്കൂൾ) ഒന്നാം സ്ഥാനവും അർണവ് കൃഷ്ണ (നടുവത്തൂർ യു.പി സ്കൂൾ) രണ്ടാം സ്ഥാനവും ഭദ്ര രഘുനാഥ് (കണ്ണോത്ത് യു .പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം ചരിത്ര ക്വിസ്സിൽ അനിരുദ്ധ് അഭിലാഷ് (ജി.വി എച്ച് എസ് എസ് പന്തലായനി ) ഒന്നാം സ്ഥാനവും മുഹമ്മദ് റസാൻ (കണ്ണോത്ത് യു .പി സ്കൂൾ) രണ്ടാം സ്ഥാനവും നവതേജ് (കണ്ണോത്ത് യുപി സ്കൂൾ) മൂന്നാം സ്ഥാനവും നേടി. രണ്ടു ദിവസങ്ങളിലായി നാനൂറോളം കുട്ടികൾ പങ്കെടുത്ത സ്വാതന്ത്ര്യം തന്നെ അമൃതം മത്സര പരിപാടിയിലെ എൽ.പി വിഭാഗത്തിൽ 18 പോയൻ്റ് നേടി നടുവത്തൂർ യു.പി സ്കൂൾ സി.കെ.ഗോപാേലൻ സ്മാരക ഓവറോൾ കിരീടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം 13 പോയൻ്റ് നേടി പഞ്ഞാട്ട് മീത്തൽ മൊയ്തി സ്മാരക ട്രോഫി കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ .പി സ്കൂളും മൂന്നാം സ്ഥാനം 11 പോയൻ്റ് നേടി നടുവത്തൂർ യും പി സ്കൂൾ കുറുമയിൽ അനുമിത്ര സ്മാരക ട്രോഫിയും നേടി.

യു.പി വിഭാഗത്തിൽ 31 പോയൻ്റ് നേടി കണ്ണോത്ത് യു .പി സ്കൂൾ രാജീവൻ സ്മാരക ഓവറോൾ കിരീടവും 14 പോയൻ്റ് നേടി രണ്ടാം സ്ഥാനത്തിനുള്ള മാക്കണഞ്ചേരി ഷിജിത്ത് സ്മാരക ട്രോഫി നടു വത്തൂർ യു.പി സ്കൂളും 13 പോയൻ്റ് നേടി മൂന്നാം സ്ഥാനത്തിനുള്ള കുറുമയിൽ അനുമിത്ര സ്മാരക ട്രോഫി നമ്പ്രത്തുകര യു .പി സ്കൂളും നേടി. അകാലത്തിൽ വിട്ടുപിരിഞ്ഞ അങ്കണവാടി അധ്യാപിക സുശീല ടീച്ചറുടെ ഓർമയിൽ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മഹാത്മാഗാന്ധിയുടെ എൻ്റെ ജീവിതകഥ എന്ന പുസ്തകം സമ്മാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം ബസ്സ് അപകടം ; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Next Story

ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം ആഗസ്ത് 21 ന്

Latest from Local News

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ

കിഴക്കെ നടക്കാവ് ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു

കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തി സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി,

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ശ്രമത്തെ ചെറുത്ത് തോൽപ്പിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: അഡ്വ. പി ഗവാസ്

മേപ്പയൂർ : ജനാധിപത്യത്തെ തകർക്കാൻ ബോധപൂർവമായ സംഘപരിവാർ ഭരണകൂടശ്രമത്തെ ചെറുത്തു തോപിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി